തിരുവനന്തപുരം: ഈ മാസം 31ലെ പെരുന്നാൾ അവധി റദ്ദാക്കി ഉത്തരവിറക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. സി.സി. ഒ അസിസ്റ്റന്റ് കമീഷണറായ സാബു സെബാസ്റ്റ്യനാണ് ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച് 29, 30, 31 തീയതികളിൽ ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് നിർദേശം നൽകി. ഈ ദിവസങ്ങളിൽ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
നേരത്തെ വാർഷിക അവധിയുടെ പട്ടികയിൽ മാർച്ച് 31 ഉണ്ടായിരുന്നു. ഈ ദിവസമടക്കം പ്രവൃത്തി ദിനമാക്കിയാണ് പുതിയ ഉത്തരവ്. മാർച്ച് 31 തിങ്കളാഴ്ചയോ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ചയോ ആണ് ചെറിയ പെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും മാർച്ച് 31 ലെ അവധി റദ്ദാക്കിയിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥനും മേലധികാരികൾ അവധി അനുവദിക്കരുതെന്ന നിർദേശമുണ്ട്. കൃത്യമായി ജീവനക്കാരെല്ലാം ഹാജരാവുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.