വെ​റു​തെ വി​ടി​ല്ല...ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ്​: ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: അ​ന​ര്‍ഹ​മാ​യി ക്ഷേ​മ പെ​ന്‍ഷ​ന്‍ വാ​ങ്ങി​യ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രും പെ​ന്‍ഷ​ന്‍കാ​രും അ​ന​ര്‍ഹ​മാ​യി ക്ഷേ​മ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന​ത് വ്യ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചേ​ര്‍ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സ​ര്‍ക്കാ​ര്‍ സ​ര്‍വി​സി​ല്‍ ക​യ​റി​യ​ശേ​ഷം മ​സ്റ്റ​റി​ങ് ന​ട​ത്തി ആ​നു​കൂ​ല്യം കൈ​പ്പ​റ്റു​ന്ന​ത് അ​ശ്ര​ദ്ധ​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​പ്പ്​ കാ​ണി​ച്ച​വ​ര്‍ക്കെ​തി​രെ വ​കു​പ്പു​ത​ല​ത്തി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കും. കൈ​പ്പ​റ്റി​യ തു​ക പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​പ്പി​ക്കും. അ​ന​ര്‍ഹ​ര്‍ ക​യ​റി​ക്കൂ​ടാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. അ​ന​ര്‍ഹ​മാ​യി പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​ര്‍ അ​ല്ലാ​ത്ത​വ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ഷേ​മ പെ​ൻ​ഷ​ൻ​കാ​രു​ടെ അ​ര്‍ഹ​ത വി​ല​യി​രു​ത്താ​നും ധ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. വാ​ര്‍ഷി​ക മ​സ്റ്റ​റി​ങ് നി​ര്‍ബ​ന്ധ​മാ​ക്കും. ഇ​തി​ന് ഫേസ് ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ (മു​ഖം​തി​രി​ച്ച​റി​യ​ൽ)​സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും

ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഗെ​സ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 1458 ജീ​വ​ന​ക്കാ​ർ പ​ദ്ധ​തി​യി​ൽ ക​ട​ന്നു​കൂ​ടി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. സ്വീ​പ്പ​ർ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രും അ​സി.​ പ്ര​ഫ​സ​ർ​മാ​രും വ​രെ പെ​ൻ​ഷ​ൻ കൈ​​പ്പ​റ്റു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന​താ​ണ്​ ഗൗ​ര​വ​ത​രം. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള വി​ത​ര​ണ​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​യ സ്പാ​ർ​ക്ക്​ ഡാ​റ്റ​യി​ലെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ​വെ​ച്ച്​ ക്ഷേ​മ പെ​ൻ​ഷ​ൻ ഡാ​റ്റ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ്​ ​​ക്ര​മ​ക്കേ​ട്​ പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​തു​വാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ള്ള​വ​ര​ട​ക്കം നി​ര​വ​ധി അ​ന​ർ​ഹ​ർ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന്​ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ തീ​രു​മാ​നി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍, ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

  • മ​രി​ച്ച​വ​രെ അ​ത​ത് സ​മ​യ​ത്ത് ക​ണ്‍ക​റി​ങ് മ​സ്റ്റ​റി​ങ് ന​ട​ത്തി ലി​സ്റ്റി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കും
  • വാ​ര്‍ഷി​ക മ​സ്റ്റ​റി​ങ് നി​ര്‍ബ​ന്ധ​മാ​ക്കും
  • ഫേസ് ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ (മു​ഖം​തി​രി​ച്ച​റി​യ​ൽ)​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും
  • വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ സീ​ഡി​ങ് നി​ര്‍ബ​ന്ധ​മാ​ക്കും  
Tags:    
News Summary - Welfare Pension Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.