ഇടുക്കി: സൈനബ ടീച്ചറാണിപ്പോൾ താരം. ഇടുക്കി വണ്ടൻമേട് എം.ഇ.എസ് സ്കൂളിലെ അധ്യാപികയായ സൈനബ സ്കൂളിൽ നിന്നും വിരമിക്കുകയാണ്. കുട്ടികൾ പ്രിയപ്പെട്ട ടീച്ചർക്ക് സമ്മാനം കൊടുക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ ടീച്ചർ കുട്ടികളോട് തന്റെ ആഗ്രഹം പറഞ്ഞു. ക്ലാസിലെ 45 കുട്ടികളാണ് ഒന്നിച്ച് ടീച്ചറിനെറ ആവശ്യം നിറവേറ്റിയത്.
ടീച്ചറുടെ തലയിൽ കൈവെച്ച് കുട്ടികൾ ഒരോരുത്തരായി പറഞ്ഞു. ‘ഞാൻ എന്റെ ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ല. ലഹരി ഉപയോഗിക്കുന്നവർക്ക് കൂട്ടു നിൽക്കുന്നില്ല’ അതായിരുന്നു പ്രതിജ്ഞ.
സൈനബ ടീച്ചറുടെ കണ്ണുനിറഞ്ഞു. കുട്ടികൾക്ക് ലഡുവും പേനയും ടീച്ചർ സമ്മാനിച്ചു. കുട്ടികൾക്ക് വേണ്ട അംഗീകാരവും ചേർത്ത് നിർത്തുകയും ചെയ്താൽ അവർ തെറ്റായ വഴിയിൽ സഞ്ചരിക്കില്ലെന്ന് ഉറപ്പാണെന്ന് സൈനബ ടീച്ചർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.