ക്ഷേമ പെൻഷൻ തട്ടിപ്പ്: ഒൻപത് വനം വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉത്തരവിട്ടത്. എല്‍ഡി ടൈപ്പ്സ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപർമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. കൃഷി – റവന്യു, മൃഗസംരക്ഷണ വകുപ്പുകൾക്ക് തൊട്ട് പിന്നാലെയാണിപ്പോൾ വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്.

Tags:    
News Summary - Welfare pension fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.