ക്ഷേമപെൻഷൻ തട്ടിപ്പ്: പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും, നടപടി ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അറ്റൻഡർമാരും ക്ലർക്കും നഴ്സിങ് അസിസ്റ്റന്‍റുമാരും നടപടി നേരിടുന്നവരുടെ പട്ടികയിലുണ്ട്.

നേരത്തെ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ. 22,600 രൂപ മുതൽ 86,000 രൂപ വരെയാണ് തിരികെ അടയ്ക്കേണ്ടത്. ജീവനക്കാരെ പിരിച്ചു വിടാൻ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ പണം തിരികെ അടച്ചതിനുശേഷം തുടർ നടപടി മതിയെന്നാണ് സർക്കാർ തീരുമാനം.

1400ൽ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പു‌തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു.

മ​റ്റ്​ വ​കു​പ്പു​ക​ളി​ലെ ക്ഷേ​മ​​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. പ​ല​രും വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ചാ​ണ്​ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​ത്. സ്വീ​പ്പ​ർ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രും അ​സി.​ പ്ര​ഫ​സ​ർ​മാ​രും വ​രെ​യു​ള്ള 1450 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ണ്ടെ​ന്ന്​ ധ​ന​വ​കു​പ്പ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ഴ​പ്പ​ലി​ശ സ​ഹി​തം തു​ക തി​രി​​കെ പി​ടി​ക്കു​ന്ന​തി​നൊ​പ്പം വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു​മാ​ണ്​ ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

62 ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലു​ള്ള​ത്. ഇ​ത്ര​യും പേ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് മാ​സം 900 കോ​ടി രൂ​പ വേ​ണം. ഈ ​തു​ക സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഘ​ട്ട​ങ്ങ​ളി​ൽ പെ​ൻ​ഷ​ൻ ക​മ്പ​നി വ​ഴി വാ​യ്പ​യെ​ടു​ത്താ​ണ് വി​ത​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സൗ​ക​ര്യ​മു​ള്ള​വ​രും പ​ദ്ധ​തി​യി​ൽ ക​ട​ന്നു​കൂ​ടി​യ​തി​നെ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​ത്. ആകെ 9201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് സി.എ.ജി 2022ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ക്ഷേ​മ​പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ, പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​വ​ഴി സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ്ങാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - Welfare pension fraud: Money will be recovered with 18 percent interest, action against 373 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.