ഇതെന്തൊരു പാർട്ടികൾ! ഇവർ ജയിക്കേണ്ടവരല്ല -എം.വി. ജയരാജൻ

കണ്ണൂർ: കോൺഗ്രസും ബി.ജെ.പിയും എം.എൽ.എമാരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവരാണെന്നും ഇവർ ജയിക്കേണ്ടവരല്ലെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പിയും ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിലുള്ള സംഭാഷണം പരാമർശിച്ചാണ് ജയരാജന്‍റെ വിമർശനം.

എം.വി. ജയരാജന്‍റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം...

'പദവികളും കോടികളും നൽകിയാണ് കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിൽ കയറ്റിയതെന്ന് ചാനൽ ചർച്ചയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. താമസിയാതെ കെ. സുരേന്ദ്രന്‍റെ മറുപടി കൊടിക്കുന്നിൽ സുരേഷിന് എത്ര കോടിയാണ് വേണ്ടത്? പറയൂ? ഇതെന്തൊരു പാർട്ടികൾ. വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ. ഇവർ ജയിക്കേണ്ടവരല്ല.'

Full View

Tags:    
News Summary - What parties! They do not have to win - MV Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.