തിരുവനന്തപുരം: ശശി തരൂരിനെ പ്രകീര്‍ത്തിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ തന്റെ പ്രസംഗം വാര്‍ത്തയായതിനു പിന്നാലെ ഫേസ്ബുക്കിലൂടെ നിലപാട് മാറ്റി. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പ്രസംഗത്തില്‍ പറഞ്ഞ രാജഗോപാല്‍ പിന്നാലെ താന്‍ അത് പാലക്കാട്ടുകാരനെന്ന നിലക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബി.ജെ.പി തന്നെ വിജയിക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന എന്‍. രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയിലായിരുന്നു ഒ. രാജഗോപാലിന്റെ വിവാദ പരാമര്‍ശങ്ങള്‍.
മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഫേസ്ബുക്കില്‍ വിശദീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടെ ഞാൻ നടത്തിയ പ്രസംഗത്തിൽ ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർഥത്തിലാണ് ഞാൻ സംസാരിച്ചത്.
എന്നാൽ, മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോദി സർക്കാറിന്‍റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ തരൂരിന്‍റെ മണ്ഡലത്തിലെ സാന്നിധ്യവും നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്‍റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.