അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡ്​ പിരിച്ചുവിടും, ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരും -കെ. സു​േ​രന്ദ്രൻ

​കോഴിക്കോട്​: കേരളത്തിൽ​ ബി.ജെ.പി അധികാരത്തിലെത്തിയാൽ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിട​ുമെന്ന്​ സംസ്​ഥാന അധ്യക്ഷൻ കെ. സു​േരന്ദ്രൻ. രാഷ്​ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണം ഏൽപ്പിക്കും. സർക്കാറിന്‍റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്​ട്രീയ പാർട്ടികൾ നടത്തുന്ന നീക്കങ്ങളാണ്​ കേരളത്തിലെ ക്ഷേത്രങ്ങൾ തകരുന്നതിന്‍റെ കാരണമെന്നും സു​േരന്ദ്രൻ പറഞ്ഞു.

അധികാരത്തിലെത്തിയാൽ ഉത്തർ പ്രദേശ്​ മാതൃകയിൽ സംസ്​ഥാനത്തും ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരുമെന്നും സു​േ​രന്ദ്രൻ കൂട്ടിച്ചേർത്തു. യു.ഡി.എഫും എൽ.ഡി.എഫും ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരാൻ തയാറുണ്ടോയെന്ന്​ വ്യക്തമാക്കണം. വിശ്വാസികളുടെ കാര്യത്തിൽ പ്രസ്​താവനകൾ കൊണ്ട്​ കാര്യമില്ലെന്നും നടപടികളാണ്​ ആവശ്യമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ശബരിമല കാലത്ത്​ വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ പിണറായി സർക്കാർ തയാറാകണം. ശബരിമല പ്രക്ഷോഭ സമയത്ത്​ യു.ഡി.എഫ്​ നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്‍റെ ഒരു നേതാവും സമരത്തിൽ തങ്ങൾക്കൊപ്പമില്ലായിരുന്നു. ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി ക്രൂരമായ നിലപാട്​ സ്വീകരിച്ചു. ഒരു പ്രസ്​താവന പോലും ഇറക്കിയില്ല. ഹിന്ദുക്കളുടെ കാര്യമായതിനാൽ അവർ എന്തുവേണമെങ്കിലും ആ​യിക്കോ​ട്ടെയെന്ന നിലപാടായിരുന്നു ഉമ്മൻചാണ്ടിക്കെന്നും കെ. സു​േ​രന്ദ്രൻ പറഞ്ഞു.

Tags:    
News Summary - When BJP Comes to power Devaswom board will be dissolved and Introduce Love Jihad Law -K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.