പാലക്കാട്: രണ്ടു പതിറ്റാണ്ടിനുശേഷം വി.എസ്. അച്യുതാനന്ദൻ മലമ്പുഴയിൽ സ്ഥാനാർഥിയല്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പാർട്ടി ജയിക്കുേമ്പാഴെല്ലാം വി.എസ് തോൽക്കുകയും പാർട്ടി തോൽക്കുേമ്പാൾ വി.എസ് ജയിക്കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസത്തിന് വിരാമമായത് മലമ്പുഴയിലേക്കുള്ള വരവോടെയാണ്. 2001ൽ വിഭാഗീയതയുടെ അടിയൊഴുക്കുകളെ തട്ടിമാറ്റി 5,000ത്തിൽ താഴെ വോട്ടിന് ജയിച്ച വി.എസിെൻറ കണക്കുകൂട്ടലുകളൊന്നും പിന്നീട് പിഴച്ചില്ല.
ആ തെരഞ്ഞെടുപ്പിൽ എ.കെ. ആൻറണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലേറിയെങ്കിലും പ്രതിപക്ഷ നേതാവിെൻറ 'പവർ' കേരളം അറിഞ്ഞു. 2006ൽ മലമ്പുഴയിൽ സീറ്റ് നിഷേധിച്ചെങ്കിലും സാധാരണ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും സമ്മർദങ്ങൾക്ക് മുന്നിൽ പോളിറ്റ് ബ്യൂറോക്ക് വഴങ്ങേണ്ടിവന്നു. രണ്ടാമത് നിയമസഭയിലെത്തിയത് 20,000 ലേറെ വോട്ടിന്. ഇേതാടെ ഇ.കെ. നായനാർക്കുശേഷം മലമ്പുഴയിൽനിന്ന് മറ്റൊരു മുഖ്യമന്ത്രിയുണ്ടായി. ഒാേരാ തവണയും ഭൂരിപക്ഷം വർധിച്ചു. 2011ൽ 23,000ലേറെ. കഴിഞ്ഞ തവണ 27,000ലേറെയും.
ഒരിക്കൽ പോലും സി.പി.എം തോൽക്കാത്ത മണ്ഡലമാണ് മലമ്പുഴ. അതുകൊണ്ടാണ് 1980ലും '82ലും ഇ.കെ. നായനാർക്ക് മത്സരിക്കാൻ പാർട്ടി, മലമ്പുഴ തിരഞ്ഞെടുത്തത്. അനാരോഗ്യംമൂലം വിശ്രമിക്കുന്ന വി.എസിെൻറ അസാന്നിധ്യത്തിൽ ഇക്കുറി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ്, ജില്ല കമ്മിറ്റി അംഗം പി.എ. ഗോകുൽദാസ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. അപ്രതീക്ഷിത സ്ഥാനാർഥിയായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനോ മറ്റു നേതാക്കളോ വന്നാലും അത്ഭുതപ്പെടാനില്ല.
കൊച്ചി: ഇ. ശ്രീധരനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി നീക്കം. മെട്രോ സിറ്റിയെന്ന പരിഗണനയും ഇ. ശ്രീധരന് കർമമണ്ഡലമായ കൊച്ചിയിെല ഇമേജും തുണക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമുൾപ്പെടെ എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കുമ്പോൾ അതിന് ചുക്കാൻപിടിച്ച ശ്രീധരനും അത് ഗുണകരമാകും. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിെൻറതന്നെ ഇടപെടലുമുണ്ട്. തൃപ്പൂണിത്തുറയിൽ ഇക്കുറി എം. സ്വരാജിനെതന്നെയാണ് സി.പി.എം ആലോചിക്കുന്നത്. മത്സരത്തിന് ശ്രീധരൻ പച്ചക്കൊടി കാണിച്ചാൽ ചൂടേറിയ ത്രികോണ മത്സരത്തിനാകും സാക്ഷ്യംവഹിക്കുക. അതേസമയം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും ശ്രീധരനെ സംസ്ഥാനനേതൃത്വം പരിഗണിക്കുന്നുണ്ട്.
2016ൽ മുൻമന്ത്രി കെ. ബാബുവിനെ 4467വോട്ടിന് തോൽപിച്ചാണ് എം. സ്വരാജ് മണ്ഡലം പിടിച്ചെടുത്തത്. അന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി തുറവൂർ വിശ്വംഭരന് 29,843 വോട്ടാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.