തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിനിടെ മരിച്ചുപോയ ദമ്പതികളുടെ വീട്ടിലെത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദമ്പതികളുടെ മകനായ രഞ്ജിത്തിന്റെ ചൂണ്ടുവിരൽ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനിൽക്കുകയാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നതെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നത്.
മേൽക്കോടതി നടപടിക്ക് വേണ്ടി കാത്ത് നിൽക്കാതെയാണ്
മൂന്ന് സെന്റിൽ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് വ്യഗ്രത കാട്ടിയത്.
മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?
അഗതികളായ 20 പേർക്കെങ്കിലും ആഹാരം നൽകിയ ശേഷമാണ് രാജൻ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേൽക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജൻ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല.
രാജനും അമ്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങൾ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണം.
രഞ്ജിത്തിന്റെ ചൂണ്ടുവിരൽ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.