എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ലി​ലെ വീ​ട്ടു​വ​ള​പ്പി​ൽ പൊ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു 

ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: ഞെട്ടൽ മാറാതെ എടവനക്കാട്

എടവനക്കാട്: അവൻ ഇങ്ങനെ ചെയ്തു എന്ന് ഇപ്പോഴും ഞങ്ങൾക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. സിനിമയിൽ ഒക്കെയേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇത് പറയുമ്പോൾ എടവനക്കാട് സ്വദേശിയും സംഭവത്തിലെ പ്രതി സജീവിന്‍റെ വീടിന് സമീപം കട നടത്തുന്നയാളുമായ നാസറിന്‍റെ വാക്കുകളിൽ ഞെട്ടൽ മാറുന്നില്ല.

ഭാര്യയെ കൊലപ്പെടുത്തി വീടിനു സമീപം കഴിച്ചിട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ് എടവനക്കാട് ഗ്രാമം മുഴുവൻ. പ്രതി ഭർത്താവായ സജീവാണെന്നതാണ് നാട്ടുകാരെ ഏറെ ഞെട്ടിച്ചത്.നാട്ടിൽ എല്ലാവരോടും കൂട്ടുകൂടുകയും സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തിരുന്ന ആളാണ് സജീവെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ പ്രശ്നമായാലും മറ്റേതെങ്കിലും സാമൂഹിക വിഷയമായാലും നാട്ടുകാർക്കൊപ്പം പരിഹാരത്തിനായി മുൻപന്തിയിൽ ഇയാൾ ഉണ്ടായിരുന്നു.

ക്രിക്കറ്റ് ക്ലബുകളിലെ സൂപ്പർ കളിക്കാരൻ. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. വീട്ടിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളോ തർക്കമോ ഉള്ളതായി സമീപവീട്ടുകാർക്ക് പോലും അറിയില്ല. കുട്ടികളുടെ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നവരാണ് ഇരുവരുമെന്നും പ്രദേശവാസികൾ പറയുന്നു.

‘‘രാവിലെ കടയിൽ വന്ന് സജീവ് പാലും മറ്റു രണ്ടുമൂന്ന് സാധനങ്ങളും വാങ്ങിയതാണ്. വൈകീട്ടോടെ മൂന്നുനാലു വണ്ടി പൊലീസ് വന്ന് വീടുവളഞ്ഞതോടെയാണ് ഞങ്ങൾ കാര്യങ്ങൾ അറിയുന്നത്. രാവിലെ സജീവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ഇടക്ക് അങ്ങനെ വിളിപ്പിക്കാറുള്ളത് അറിയാം. കുട്ടികളെയും പലപ്പോഴായി ചോദ്യം ചെയ്തിട്ടുണ്ട്. ഒറ്റക്ക് ഓരോരുത്തരെ ചോദ്യം ചെയ്തതൊക്കെ സജീവ് പറഞ്ഞ് തന്നെ അറിയാം.ചുറ്റുവട്ടത്ത് തന്നെ പലരോടും പല രീതിയിലാണ് പറഞ്ഞിട്ടുള്ളത്. ചിലരോട് ജോലിക്കായി പോയെന്നും മറ്റു ചിലരോട് വേറൊരാളുടെ കൂടെ ഒളിച്ചോടി പോയെന്നുമാണ് പറഞ്ഞിരുന്നത്. നാണക്കേട് കൊണ്ടാകും എന്ന് കരുതി ആരും കൂടുതൽ ഒന്നും ഇടപെട്ടില്ല. അവൻ ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നാസർ പറഞ്ഞു. 

Tags:    
News Summary - wife was killed and buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.