കാ​ട്ടു​പ​ന്നി​ക​ൾ നേ​ന്ത്ര​വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ചു

എ​രു​മ​പ്പെ​ട്ടി: നെ​ല്ലു​വാ​യ് മു​രി​ങ്ങ​ത്തേ​രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. അ​ഡ്വ. വി.​പി. മ​ഹേ​ശ്വ​ര​ന്റെ വീ​ട്ടു പ​റ​മ്പി​ലെ വാ​ഴ​കൃ​ഷി​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. നാ​ല് മാ​സ​മാ​യ ചെ​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​വാ​ഴ തൈ​ക​ൾ ന​ശി​ച്ചു. മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് പു​റ​മെ കു​ര​ങ്ങു​ക​ൾ, മ​യി​ലു​ക​ൾ, മു​ള്ള​ൻ​പ​ന്നി​ക​ൾ എ​ന്നി​വ​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. കൂ​ട്ട​ത്തോ​ടെ​യി​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ൾ തെ​ങ്ങി​ൽ ക​യ​റി നാ​ളി​കേ​രം പി​ഴു​ത് ന​ശി​പ്പി​ക്കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Wild boars destroy banana crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.