കാട്ടാന സാന്നിധ്യം: തിരുനെല്ലിയിൽ സ്കൂളുകൾക്ക് അവധി

മാനന്തവാടി: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ഫെബ്രുവരി 12) ജില്ല കലകട്ർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മാനന്തവാടിയില്‍ രാത്രിയില്‍ വനം വകുപ്പിന്‍റെ 13 സംഘവും പൊലീസിന്‍റെ അഞ്ച് സംഘവും പട്രോളിങ് നടത്തും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാരദിശ നിരീക്ഷിക്കുന്നതിനുമാണ് വനം വകുപ്പ് സംഘത്തെ ചുമതലപ്പെടുത്തിയത്. ജനവാസ മേഖലകളിൽ ഈ ടീമിന്‍റെ മുഴുവൻ സമയ സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.

Tags:    
News Summary - Wild Elephant: Holidays for schools in Tirunelli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.