പുൽപള്ളി: കാട്ടാനയുടെ ആക്രമണത്തിൽ സുവിശേഷ പ്രവർത്തകനായ വയോധികൻ കൊല്ലപ്പെട്ടു. ചീയമ്പം 73ൽ പുതുപ്പറമ്പിൽ ജോണാണ് (70) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എേട്ടാടെ സുവിശേഷ പ്രവർത്തനം കഴിഞ്ഞ് മൂന്നാനക്കുഴി - ഇരുളം േറഡിലൂടെ നടന്നുവരികയായിരുന്ന ജോണിനെ ചേലക്കൊല്ലി ശിവക്ഷേത്രത്തിന് അടുത്തുവെച്ച് കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വാഹനയാത്ര ഇഷ്ടമില്ലാത്ത ജോൺ നടന്നുവരുമ്പോൾ കുട്ടിയാനയോടൊപ്പം എത്തിയ പിടിയാന ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഭാര്യ: റോസി. മക്കൾ: നവോമി, ജെൻസി, ഡേവിഡ്. മരുമക്കൾ: സിജു, പരേതനായ ലിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.