അൻവറിനെ അപമാനിക്കാൻ സമ്മതിക്കില്ല; സൈബർ കടന്നലുകൾ കുത്തിത്തുടങ്ങിയെന്ന് തിരുവഞ്ചൂർ

കോട്ടയം: നിലമ്പൂരിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.വി അൻവറിനെ നിയമസഭയിലും പുറത്തും അപമാനിക്കാൻ സമ്മതിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂവെന്നും അതുകൊണ്ട് അൻവറിനെ തള്ളാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈബർ കടന്നലുകൾ അൻവറിനെ കുത്തിത്തുടങ്ങി. അതിനി വലിയ അതിക്രമമായി മാറുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

നിഷ്പക്ഷമായ സ്ഥലത്ത് പരാതി പറയാൻ വേണ്ടിയാണ് ആരോപണങ്ങൾ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടത്. ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. ജുഡീഷ്യൽ അന്വേഷണത്തിനുള്ള പരിശ്രമമാണ് ഇനി വേണ്ടത്.

അൻവറിനെ തമസ്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടക്കും. പോസിറ്റീവായ തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ തീരുമാനവും ഉടൻ വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Will not agree to insult PA Anvar -Thiruvanchoor Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.