ബി.ജെ.പിയിലേക്ക്​ പോകില്ല, വ്യാജവാർത്തക്ക്​ പിന്നിൽ ഗ്രൂപ്പ്​കളി -ശരത്​ചന്ദ്ര പ്രസാദ്​

തിരുവനന്തപുരം: ബി.ജെ.പി സ്​ഥാനാർഥിയാകുമെന്ന പ്രചാരണം തള്ളി കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ ശരത്​ചന്ദ്രപ്രസാദ്​. ബി.ജെ.പിയിലേക്ക്​ പോകുമെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന്​ അദ്ദേഹം പറഞ്ഞു.

ഐ ഗ്രൂപ്പുകാരനായ ത​െ​ന്‍റ നേതാവിന്‍റെ ഓഫിസ്​ സ്റ്റാഫാണ്​ വ്യാജവാർത്തക്ക്​ പിന്നിൽ. കോൺഗ്രസ്​ രക്തമാണ്​ ത​േന്‍റത്​. ഇരുപത്​ വർഷമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ സീറ്റ്​ നൽകില്ലെന്ന കാരണത്തിൽ ബി.ജെ.പിയിലേക്ക്​ പോകാനില്ലെന്നും ശരത്​ ചന്ദ്ര പ്രസാദ്​ പറഞ്ഞു.

Tags:    
News Summary - Will not go to BJP sarath chandra prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.