'ആഭ്യന്തര വകുപ്പിൽ അമിത് ഷായുടെ സ്വാധീനത്തിന്​ മാറ്റമുണ്ടാക്കാൻ നോക്ക് സാറേ' -വി.ടി.ബൽറാം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്‍റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി വി.ടി.ബൽറാം എം.എൽ.എ. ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കാൻ നോക്ക് സാറേ എന്നാണ്​ ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചത്​​.


'കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാൻ നോക്ക് സാറേ'- ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണ്​ ഇപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വ്യാപക പ്രതിഷേധമാണ്​ ഉണ്ടാക്കിയിരിക്കുന്നത്​.

Full View

കെ.പി.സി.സിയുടെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് വളരെ നിലവാരം കുറഞ്ഞതായിപ്പോയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനായി ഭാവനയിൽ സൃഷ്ടിച്ച ആരോപണമാണിത്. ഒരു ലീഗ് നേതാവും ഇത്തരം കാര്യങ്ങളിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പല സാഹചര്യങ്ങളിൽ പല കാർഡുകൾ മാറ്റിക്കളിക്കുകയാണ് മുഖ്യമന്ത്രി. ചില നേരത്ത് ഭൂരിപക്ഷ കാർഡ്, ചില നേരത്ത് ന്യൂനപക്ഷ കാർഡ്. ഇനി ബി.ജെ.പിയും ഞങ്ങളും മാത്രമേ ഇവിടെയുള്ളൂ എന്ന് ധരിച്ച് സി.പി.എം ഇറങ്ങിയാൽ കാര്യങ്ങൾ തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിലെ കാര്യങ്ങളിൽ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാൽ ചോദിക്കാൻ ചുണയുള്ളവർ ഞങ്ങളുടെ പാർട്ടിയിൽ തന്നെയുണ്ടെന്ന്​ കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ വി.ഡി സതീശൻ പറഞ്ഞിരുന്നു. കേരളത്തി​െൻറ മുഖ്യമന്ത്രി ഇത്ര പച്ചക്ക് വർഗ്ഗീയത പറയരു​െതന്നും കോൺഗ്രസിനെ മോശമാക്കി ശബരിമലയിൽ നഷ്​ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള മാർഗമാണ്​ ഇതെന്നും വി.ഡി സതീശൻ​ ഫേസ്​ബുക്കിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.