പിതൃസ്ഥാനത്ത്​... തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച പുതുപ്പള്ളി യു.ഡി.എഫ്​ സ്ഥാനാർഥി ചാണ്ടി ഉമ്മനെ​ ആശീർവദിക്കുന്ന മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആന്‍റണി

-പി.ബി.ബിജു

ആന്‍റണിയുടെ ആശീർവാദത്തോടെ ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഗോദയിലേക്ക്

തിരുവനന്തപുരം: ‘ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന്’​ അനുഗ്രഹിച്ച്​ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ ഗോദയിലേക്ക്​ അയച്ച എ.കെ. ആന്‍റണിയുടെ ദൃശ്യമായിരുന്നു ‘അഞ്ജന’ത്തെ ചെറിയൊരിടവേളക്കുശേഷം ശ്രദ്ധാകേന്ദ്രമാക്കിയത്​. മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആന്റണിയാണ്​ വസതിയിലെത്തിയ സുഹൃത്തിന്‍റെ മക​െന​ മനസ്സറിഞ്ഞ്​ കണ്ണടച്ച്​ പ്രാർഥനാനിർഭരമായ മനസ്സോടെ അനുഗ്രഹിച്ചയച്ചത്​.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിൽ സന്ദർശിച്ചതും തുടർന്നുണ്ടായതും വികാരനിർഭര നിമിഷങ്ങൾ. കൂടിക്കാഴ്ചക്കുശേഷം ആന്റണിയുടെ പ്രതികരണം​ ഇങ്ങനെ; ‘അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു’.

‘ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് അവർ ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. ആ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകൻ പുതുപ്പള്ളിയിൽ ചരിത്രവിജയമുണ്ടാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ പുതുപ്പള്ളിയിലേക്ക് പോകും’- ആന്റണി പറഞ്ഞു.

മാതാപിതാക്കളെപ്പോലെയാണ് ആന്റണിയും ഭാര്യയുമെന്നും അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ​ആന്‍റണിയുടെ വസതിയിൽ നിന്നിറങ്ങിയ ചാണ്ടി നിയമസഭയിലെത്തി പ്രതിപക്ഷനേതാവ്​ വി.ഡി. സതീശനെയും രമേശ്​ ചെന്നിത്തലയെയും കണ്ടു. ഇതിനിടെ, മന്ത്രി സജി ചെറിയാന്‍റെ വക ചാണ്ടിക്ക്​ ‘കൺഗ്രാജുലേഷൻ’ ലഭിച്ചത്​ കൂടെയുള്ളവരിൽ കൗതുകമുണർത്തി.

Tags:    
News Summary - With Anthony's blessings, Chandi Oommen went to Puthupalli ring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.