പാലാ: ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് പാലാ പിടിച്ചെടുത്തതെന്ന് മാണി.സി.കാപ്പൻ. പതിറ്റാണ്ടുകളായി എൽ.ഡി.എഫിലെ ഘടകകക്ഷിയാണ് എൻ.സി.പി. പാർട്ടിക്കൊപ്പം താനും ഇടതുമുന്നണിയുടെ ഭാഗമാണ്.
എൻ.സി.പിയുടെ നിലപാട് പാർട്ടി നേതൃത്വമാണ് വ്യക്തമാക്കുന്നത്. അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നിലപാട് താൻ അനുസരിക്കും.
മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതകൾക്കു നിരക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. മാണി.സി.കാപ്പനെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ഭാവനാ സൃഷ്ടിയുമാണെന്ന് എം.എൽ.എയുടെ ഓഫിസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.