കുറ്റിപ്പുറം (മലപ്പുറം): യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിെൻറ ഭാര്യ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ ഷഹ്റ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന പരാതിയിൽ ഭർത്താവിെൻറ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളുടെ വീട്ടിലായിരുന്ന ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് ഇവർ സുഹൈല നസ്റിനുമായി തർക്കമുണ്ടാക്കി. ഇതോടെ മുറി പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്ത് കയറിയത്.
2020 ജൂലൈയിലാണ് ബാസ് ബസത്തും സുഹൈല നസ്റിനും വിവാഹിതരായത്. 20 പവനോളമാണ് സ്ത്രീധനം നൽകിയത്. എന്നാൽ, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയതായി നസ്റിൻ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഇക്കാര്യം ഭർത്താവിനെയും പിതാവിനെയും അറിയിച്ചിരുന്നു. ആവർത്തിക്കില്ലെന്നാണത്രെ ഭർതൃപിതാവ് വീട്ടുകാരോട് പറഞ്ഞത്.
എന്നാൽ, ഇതിനുശേഷവും വഴക്കുണ്ടായിരുന്നതായി നസ്റിെൻറ ബന്ധുക്കൾ പറഞ്ഞു. ബാസ് ബസത്ത് ഗൾഫിലാണ്. കൂടല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്റിൻ. പിതാവ്: ഹംസ. മാതാവ്: ഫാത്തിമ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.