സി.പി.എം ഓഫീസിൽ പീഡനത്തിനിരയായെന്ന്​ യുവതിയുടെ പരാതി

പാലക്കാട്​: ചെർപ്പുളശ്ശേരിയിൽ സി.പി.എം ഓഫീസിൽ പീഡനത്തിനിരയായെന്ന്​ യുവതിയുടെ പരാതി. ഡി.വൈ.എഫ്​.ഐ നേതാവ്​ പീഡിപ്പിച്ചുവെന്നാണ്​ യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്​തമാക്കുന്നത്​. മണ്ണൂരിൽ ഉപക്ഷേിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്​ പീഡനവിവരം പുറത്തു വന്നത്​.

മാർച്ച്​ 16ന്​ ഉച്ചക്ക്​ ഒരു മണിക്ക്​ മണ്ണൂർ നഗരിപ്പുറത്ത്​ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടന്ന ​അന്വേഷണത്തിൽ കുഞ്ഞി​​​െൻറ അമ്മയെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ്​ പീഡനം സംബന്ധിച്ച മൊഴി നൽകിയത്​. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും കഴിഞ്ഞ വർഷം ചെർപ്പുളശ്ശേരിയിലെ കോളജിൽ പഠിക്കുന്നതിനിടെ മാഗസിൻ തയാറാക്കൽ ചർച്ചക്ക്​ പാർട്ടി ഒാഫീസിലെത്തിയപ്പോഴാണ്​ പീഡനം നടന്നതെന്നാണ്​ യുവതിയുടെ മൊഴി.

യുവതി മങ്കര പൊലീസിന്​ നൽകിയ പരാതി ചെർപ്പുളശ്ശേരി പൊലീസിന്​ കൈമാറിയിട്ടുണ്ട്​. അതേ സമയം, പീഡനത്തിനിരയായ യുവതിക്കും യുവാവിനും പാർട്ടിയുമായി കാര്യമായ ബന്ധമില്ലെന്ന്​ സി.പി.എം ചെർപ്പുളശ്ശേരി എരിയ കമ്മിറ്റി പ്രതികരിച്ചു. ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സി.പി.എം വ്യക്​തമാക്കി.

Tags:    
News Summary - Woman Complaint on Rape at CPM Office - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.