തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപവത്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് തീരുമാനം എടുത്തത്. 2016-ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപവത്കരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. സാമൂഹികനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് വരുന്നത്. സാമൂഹികനീതി വകുപ്പിെൻറ ചുമതല വഹിക്കുന്ന മന്ത്രി കെ.കെ. ശൈലജക്കായിരിക്കും പുതിയ വകുപ്പിെൻറയും ചുമതല. വികസനപ്രവർത്തനത്തിൽ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തിൽനിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശസംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.
െജൻഡർ ഓഡിറ്റിങ്, മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിെൻറ ചുമതലകളിൽ വരും. വകുപ്പ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സാമൂഹികനീതി വകുപ്പിെൻറ മുൻ ഡയറക്ടർ വി.എൻ. ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിെൻറ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ചുമതലകൾ നിർണയിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ പുതിയ വകുപ്പിെൻറ നിയന്ത്രണത്തിലായിരിക്കും. വനിതാ കമീഷൻ, ബാലാവകാശ കമീഷൻ, ജൻഡർ പാർക്ക്, നിർഭയപദ്ധതി, ശിശുക്ഷേമസമിതി, അംഗൻവാടി, ക്ഷേമനിധി ബോർഡ്, അഗതി മന്ദിരങ്ങൾ മുതലായ സ്ഥാപനങ്ങളും പദ്ധതികളും ഇൗ വകുപ്പിെൻറ കീഴിൽ വരും.
ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്ടർ, 14 ജില്ല ഓഫിസർമാർ, ലോ ഓഫിസർ, അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എന്നിവക്ക് പുറമെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഉൾപ്പെടെ അനുബന്ധ ജീവനക്കാരെയും നിയമിക്കും. ജില്ലതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിൽനിന്ന് പുനർവിന്യസിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.