തിരുവനന്തപുരം: മിൽമ ഉൽപന്നങ്ങൾ കൂടി വിതരണം ചെയ്യാനാകുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വനിത ഘടക പദ്ധതികൾ രൂപകൽപന ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു.
സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ വനിതകൾക്ക് പാൽ ശേഖരിച്ച് വീടുകളിൽ വിതരണം ചെയ്യുന്നത് സാധ്യമാക്കാനാവശ്യമായ ധനസഹായം നൽകുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാൻ ഈവർഷത്തെ പദ്ധതി രൂപവത്കരണ മാർഗരേഖ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
സ്വയം തൊഴിലിന് ടാക്‌സി കാർ, പിക്അപ് വാൻ, ഇരുചക്ര വാഹനം, ഓട്ടോ തുടങ്ങിയവ വനിതകൾക്ക് നൽകുന്നതിനുള്ള പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം.
ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ പൊതുവിഭാഗം വികസന ഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വനിത ഘടക പദ്ധതിക്ക് വകയിരുത്തുന്നുണ്ട്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹികപദവിയും ഉയർത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടി.
മിൽമയുടെ ഭാഗമായ ഉൽപന്ന വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പ്രോത്സാഹിപ്പിക്കണം. അതിനാവശ്യമായ സഹായം വിതരണക്കാരായ സ്ത്രീകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിനൽകുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.