തൊടുപുഴ: നഗരത്തിലെ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് തൊടുപുഴ നഗരമധ്യത്തിലെ പാലത്തില്‍നിന്ന് യുവതി തൊടുപുഴയാറ്റിലേക്ക് ചാടിയത്. കൈവശമുണ്ടായിരുന്ന ബാഗ് പാലത്തില്െവച്ചശേഷം ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി പുഴയില്‍ വീഴുന്നത് മുനിസിപ്പല്‍ മൈതാനത്ത് നിന്ന യു.പി സ്വദേശികളായ ദിനേശ് കുമാര്‍, സച്ചിന്‍ കുമാർ, സഞ്ജയ് കുമാർ എന്നിവര്‍ കണ്ടു. ഉടന്‍ ഇവര്‍ പുഴയില്‍ ചാടി യുവതിയെ കരക്കടുപ്പിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഡ്രൈവര്‍മാരും വഴിയാത്രക്കാരും നദിയിലിറങ്ങി യുവതിയെ കരക്കുകയറ്റാന്‍ സഹായിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ തൊടുപുഴ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സിെൻറ ആംബുലന്‍സില്‍ യുവതിയെ കാരിക്കോട് ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. ഇവരെ പിന്നീട് മാതൃസഹോദരനൊപ്പം പൊലീസ് പറഞ്ഞയച്ചു. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നിര്‍മാണ ജോലിക്ക് പോകാനെത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. യുവതിയെ പുഴയില്‍നിന്ന് രക്ഷപ്പെടുത്തിയ ഇവരെ നാട്ടുകാര്‍ അഭിനന്ദിച്ചതിനു പിന്നാലെയാണ് പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്ക് ഓണക്കോടി നല്‍കി ആദരിച്ചത്. ഡിവൈ.എസ്.പി കെ.പി. ജോസ് ഓണക്കോടിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. എസ്.ഐ എം.പി. സാഗറും പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.