സന്നിധാനം: ശബരിമല സന്നിധാനത്ത് ആദ്യമായി വനിതാ പൊലീസ് എത്തി. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്ത് എത്തിയത്. 50 വയസിനു മുകളിലുള്ള എസ്.െഎ, സി.െഎ റാങ്കിലുള്ള പൊലീസുകാരെയാണ് സന്നിധാനത്ത് എത്തിച്ചത്.
ചിത്തിരആട്ട വിശേഷ പൂജക്കായി ഇന്ന് നടതുറക്കുേമ്പാൾ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടികൾ. സ്ത്രീകളെ മുൻനിർത്തിയായിരിക്കും പ്രതിഷേധമുണ്ടാവുക എന്നാണ് റിപ്പോർട്ട്. അതിെൻറ പശ്ചാത്തലത്തിലാണ് വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചത്.
എന്നാൽ ഇവരെ ഡ്യൂട്ടിക്ക് വിന്യാസിച്ചിട്ടില്ല. ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇവരെ വിന്യസിക്കൂവെന്നാണ് പൊലീസ് അധികൃതർ നൽകുന്ന സൂചന. ഇവരെ കൂടാതെ ശബരിമലയിൽ ആകെ 100 ലേറെ വനിതാ പൊലീസുകാരെയാണ് ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വനിതാ പൊലീസുകാർ ഉൾപ്പെടെ 2300 ഒാളം പൊലീസുകാർ ശബരിമലയിൽ ക്രമസമാധാന പാലനത്തിന് എത്തിയിട്ടുണ്ട്.
തുലാമാസ പൂജക്ക് നട തുറന്നുപ്പോൾ യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് എത്തിയ വനിതകളെ തടയുന്ന സാഹചര്യമുണ്ടായിരുന്നു. യുവതികളെത്തിയാൽ തടയുമെന്ന് വ്യക്തമാക്കി വിവിധ രാഷ്ട്രീയ പാർട്ടികൾ ശബരിമലയിൽ തമ്പടിക്കുകയും അത് സംഘർഷത്തിന് വഴിെവക്കുകയും ചെയ്തിരുന്നു.
ഇത്തവണയും യുവതികളെ തടയുമെന്ന് വിവിധ ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച അർദ്ധരാത്രിവരെ ശബരിമലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്നണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.