തിരുവനന്തപുരം: നിയമവിരുദ്ധമായ സ്ത്രീധനത്തിെൻറ പേരില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രചാരണവുമായി കേരള വനിത കമീഷന്. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് കമീഷന് സർക്കാറിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സമ്മാനം നല്കുന്നു എന്ന വ്യാജേന വിവാഹങ്ങളില്‍ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നത്. ഇതിനെതിരെ കേസ് ചുമത്താനുമാവുന്നില്ല.
വിവാഹസമ്മാനങ്ങളുടെ പട്ടിക തയാറാക്കി വരെൻറയും വധുവിെൻറയും ഇരുവരുടെയും രക്ഷാകർത്താക്കളുടെയും കൈയൊപ്പോടെ നോട്ടറി മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കുകയും ഇതു സംബന്ധിച്ച സത്യവാങ്മൂലം വധുവിെൻറ രക്ഷാകർത്താക്കൾ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫിസര്‍ക്ക് കൈമാറണമെന്നുമാണ് പ്രധാന ശിപാർശ. സ്ത്രീധന നിരോധന ഓഫിസര്‍മാരുടെയും ഉപദേശകസമിതിയുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ശിപാര്‍ശ ചെയ്തു.
സമൂഹമാധ്യമങ്ങൾ, പത്രങ്ങള്‍, എഫ്എം റേഡിയോ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയുള്ള സമഗ്ര ദൃശ്യ-ശ്രാവ്യ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. സ്ത്രീധനം, ആര്‍ഭാട വിവാഹം എന്നീ തിന്മകള്ക്കെതിെര വനിത കമീഷനോട് അണിചേരാന്‍ കമീഷെൻറ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള പോസ്റ്ററുകള്‍ ഷെയർ ചെയ്ത് പൊതുജനങ്ങൾക്ക് എന്‍ഡ് ഡൗറി, കേരള വിമന്‍സ് കമീഷന് എന്നിങ്ങനെ ഹാഷ്ടാഗ് ചെയ്യാം. കലാലയജ്യോതി പരിപാടിയിലൂടെ ബോധവത്കരണ പരിപാടികൾ തുടരുകയാണ്. പുറമെ വിവാഹപൂര്‍വ കൗണ്‍സലിങ്ങും സംഘടിപ്പിക്കുന്നു. നാലുവർഷമായി പതിനായിരത്തിലേറെ സ്ത്രീകള്‍ക്ക് സുരക്ഷക്കായുള്ള വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നല്കാന് കഴിഞ്ഞതായി കമീഷൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.