അധികാരികൾ പറ്റിക്കുന്നു; വാക്കുകൾ വിശ്വസിക്കില്ല -മോൺ. യൂജിൻ പെരേര

വിഴിഞ്ഞം: പൂച്ച പാലുകുടിക്കുംപോലെ അധികാരികൾ പറ്റിക്കുകയാണെന്നും അവരുടെ വാക്കുകളിൽ വിശ്വസിക്കില്ലെന്നും അതിരൂപത വികാരി ജനറൽ മോൺ.യൂജിൻ പെരേര. വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തുറമുഖ കവാടത്തിൽ നടത്തുന്ന മൂന്നാംദിവസത്തെ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി പ്രദേശം മുഴുവൻ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നും വമ്പന്മാരുടെ കീശ വീർപ്പിക്കാനാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം ആരോപിച്ചു. ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ.നിക്കോളാസ്, മോൺ. ജയിംസ് കുലാസ്, വൈദികരായ തിയോഡോഷ്യസ്, മൈക്കിൾ തോമസ്, ലോറൻസ് കുലാസ്, റോബിൻസൺ, സൈറസ് കളത്തിൽ, ഷാജൻ ജോസ്, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി, അനീഷ് ഫെർണാണ്ടസ്, കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ മൂന്നാംദിനത്തിലെ സമരത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Won't believe the words mon Eugene Pereira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.