ശ്രീകല മേനോൻ

പി. ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന്

കൊടുവള്ളി: എളേറ്റിൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്നു നൽകുന്ന മൂന്നാമത് ബാലസാഹിത്യ പുരസ്കാരത്തിന് ശ്രീകല മേ​നോന്റെ ഹൂപ്പോ എന്ന ബാലനോവൽ അർഹമായി.

10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പി.പി.ശ്രീധരനുണ്ണി, എ.പി. കുഞ്ഞാമു, കാനേഷ് പൂനൂർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആഗസ്റ്റ് 24ന് ഡോ. എം.കെ. മുനീർ എം.എൽ.എ അവാർഡ് വിതരണം ചെയ്യുമെന്ന് എളേറ്റിൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് ബി.സി. ഖാദർ, സെക്രട്ടറി പി.പി. സിദ്ദീഖ് എന്നിവർ അറിയിച്ചു.  

Tags:    
News Summary - P. Usman Master Children's Literature Award to Sreekala Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.