കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണറെന്ന വാക്കിന് വിലക്ക്; ഉത്തരവിറക്കി ആർ.ഡി.ഒ

കൊച്ചി: കൊച്ചിൻ കാർണിവല്ലിലെ നാടകത്തിൽ ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഉത്തരവ്. ഗവർണറും തൊപ്പിയും എന്ന നാടകത്തിൽ എവിടെയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് ആർ.ഡി.ഒയുടെ ഉത്തരവ്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒയുടെ നടപടി.

കേന്ദ്ര-സംസ്ഥാന സർക്കാറി​നേയോ മറ്റ് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവ​രേയോ പരാമർശിക്കുന്ന തരത്തിലുള്ളതോ, അനുകരണമോ, വേഷവിധാന സംവിധാനങ്ങളോ, സംസാരരീതിയോ, മതപരമോ, രാഷ്ട്രീയപരമോ ആയ യാതൊന്നും നാടകത്തിൽ ഉണ്ടാവൻ പാടില്ലെന്നും ഉത്തരവിലുണ്ട്.

വെള്ളിയാഴ്ചയായിരുന്നു നാടകം നടത്താനിരുന്നത്. നാട്ടക് കൊച്ചിയാണ് നാടകത്തിന്റെ അവതാരകർ. അതേസമയം, നാടകത്തിന്റെ പേരു​മാറ്റമോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്നും സർക്കാർ അനുമതിയോടെ അടുത്ത ദിവസങ്ങളിൽ നാടകം അവതരിപ്പിക്കുമെന്നും നാട്ടക് കൊച്ചി അറിയിച്ചു.

Tags:    
News Summary - Word Governor banned in Cochin Carnival play; RDO issued an order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.