കൊല്ലം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ക്ക് നിയര്‍ ഹോം പദ്ധതി യാഥാര്‍ഥ്യമാവുന്നു. വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കൊട്ടാരക്കരയില്‍ നടക്കും.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്കാന് ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങള്‍ തുടങ്ങിവക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ 10 വര്‍ക്ക് നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ആദ്യ കേന്ദ്രത്തിനാണ് കൊട്ടാരക്കരയില്‍ തുടക്കം കുറിക്കുക. 2025 മാര്‍ച്ചിൽ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തില്‍ 200 ലധികം പ്രഫഷനലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.