കോഴിക്കോട്: ചെക്ക്പോസ്റ്റിൽ ജോലിചെയ്യുന്ന മോട്ടോർ വാഹന ഇൻസ്പെക്ടർമാരുടെ േജാലിസമയക്രമം പരിഷ്കരിച്ച് വാഹന വകുപ്പ്. 12 മണിക്കൂർ മാത്രം ജോലിയെടുക്കേണ്ട ചെക്ക്പോസ്റ്റിലെ എ.എം.വി.ഐമാർ രണ്ടും മൂന്നും ഡ്യൂട്ടി അടുപ്പിെച്ചടുത്ത് അവധിക്കു പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജോലി സമയത്തിൽ പുതിയ മാനദണ്ഡമൊരുക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലെ പാറ്റേൺ പ്രകാരം ഓരോ ഉദ്യോഗസ്ഥനും 12 മണിക്കൂർ വീതമുള്ള ഡ്യൂട്ടിയാണ് ചെയ്യേണ്ടത്. എന്നാൽ, സഹ ജോ ലിക്കാരുമായി സഹകരിച്ച് ഏറെ ഡ്യൂട്ടികൾ ഒന്നിച്ചുചെയ്ത് വിശ്രമത്തിന് പോകുന്നതായിരുന്നു പതിവ്. ഉദ്യോഗസ്ഥർക്ക് ഇത് ഏറെ ഉപകാരപ്പെട്ടെങ്കിലും ജോലിയുടെ കാര്യക്ഷമതയിൽ ഏറെ ആക്ഷേപമുയർന്നു.
പുതുക്കിയ രീതി പ്രകാരം ഓരോ 12 മണിക്കൂർ ഡ്യൂട്ടിക്കു േശഷവും 12 മണിക്കൂർ വിശ്രമം വേണം. രണ്ടു പകൽ ഡ്യൂട്ടിയും രണ്ടു രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് 48 മണിക്കൂർ വിശ്രമമാണ് അനുവദിച്ചത്. ഏതെങ്കിലും അസൗകര്യത്താൽ ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ ചുമതലയുള്ള എം.വി.ഐ, ആർ.ടി.ഒമാരുമായി ബന്ധപ്പെട്ട് ബദൽ സംവിധാനം ഏർപ്പെടുത്തി അധിക ഡ്യൂട്ടി സമയം ഒഴിവാക്കണം.
ഒരു കാരണവശാലും ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥരെ വീണ്ടും തുടരാൻ അനുവദിക്കരുതെന്നാണ് ഉത്തരവ്. മോട്ടോർ വാഹന വകുപ്പ് സാങ്കേതിക വിഭാഗത്തിെൻറ സമരപരിപാടികൾക്കെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമാണിതെന്നാണ് ഒരു വിഭാഗം എ.എം.വി.ഐമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.