പൊലീസ് രാജിനെതിരെ എഴുത്തുകാർ പ്രതികരിക്കണം; സി.പി.എം അടിമത്തം അംഗീകരിക്കാനാവില്ലെന്ന് ബാലചന്ദ്രൻ വടക്കേടത്ത്

തൃശൂർ: കുറച്ചു​ നാളുകളായി സി.പി.എം ഭരണത്തിന് കീഴിൽ കേരളത്തിൽ പൊലീസ് രാജും പാർട്ടി രാജും ജനങ്ങൾക്കെതിരെ ഉപയോഗിക്കുകയാണെന്ന്​ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്​. സമരം ചെയ്യുന്നവരെ തല്ലിച്ചതക്കുന്ന സമീപനം പിണറായി വിജയൻ നടപ്പാക്കുന്നുവെന്നും അദ്ദേഹം ​ പറഞ്ഞു.

സ്റ്റാലിനിസം മറ്റൊരു രീതിയിൽ ഉണർന്നു കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും മാധ്യമ പ്രവർത്തകരെയും നിശ്ശബ്ദവും നിർവീര്യവും ആക്കാനുള്ള ഗൂഢാലോചന ഭരണകൂടതലത്തിൽ നടക്കുന്നതായാണ് പുതിയ സംഭവ വികസങ്ങൾ തെളിയിക്കുന്നത്.

ഇതിനെതിരെ എം. മുകുന്ദൻ പ്രതികരിച്ചു. മറ്റ്​ ഇടതുപക്ഷ എഴുത്തുകാർ എന്തുകൊണ്ട് നിശ്ശബ്ദരായിരിക്കുന്നു? ഫാഷിസം നടപ്പാക്കാൻ ഇടതുപക്ഷ ഭരണകൂടം പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​. പാർട്ടി അടിമത്തം അംഗീകരിക്കാനാവില്ലെന്നും​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Writers must respond against police raj -Balachandran Vadakkedath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.