പാലക്കാട്: ഈസ്റ്റ് കോസ്റ്റ് റെയിൽവേ മേഖലയിൽ 'യാസ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി.
ഞായറാഴ്ച നാഗർകോവിലിൽനിന്നും പുറെപ്പടാൻ ഷെഡ്യൂൾ ചെയ്ത 02659 നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ വീക്ക്‌ലി (ഗുരുദേവ്) സ്പെഷൽ, തിങ്കളാഴ്ച ഹൗറയിൽനിന്നും പുറപ്പെടേണ്ട 02665 ഹൗറ ജംഗ്ഷൻ-കന്യാകുമാരി വീക്ക്‌ലി സ്‌പെഷൽ, ചൊവ്വാഴ്ച ഷാലിമാറിൽനിന്നും പുറപ്പെടേണ്ട 02642 ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ, ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട 02507 തിരുവനന്തപുരം സെൻട്രൽ-സിൽചാർ വീക്ക്‌ലി സ്‌പെഷൽ, 26ന് ബുധനാഴ്ച ഷാലിമാറിൽനിന്നും പുറപ്പെടേണ്ട 02660 ഷാലിമാർ-നാഗർകോവിൽ ജംഗ്ഷൻ വീക്ക്‌ലി (ഗുരുദേവ്) സ്പെഷൽ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളത്തുനിന്നും പുറപ്പെടേണ്ട 02643 എറണാകുളം ജംഗ്ഷൻ-പട്ന ജംഗ്ഷൻ ബൈ-വീക്ക്‌ലി സ്‌പെഷൽ, മെയ് 27, 28 തീയതികളിൽ പട്നയിൽനിന്നും പുറപ്പെടേണ്ട 02644 പട്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ബൈ-വീക്ക്‌ലി സ്പെഷൽ, തിങ്കളാഴ്ച പുറപ്പെടേണ്ട 02878 എറണാകുളം ജംഗ്ഷൻ-ഹൗറ ജംഗ്ഷൻ വീക്ക്‌ലി സ്‌പെഷൽ, 27ന് പുറപ്പെടേണ്ട 02641 തിരുവനന്തപുരം സെൻട്രൽ-ഷാലിമാർ ബൈ-വീക്ക്‌ലി സ്‌പെഷ്യൽ, 29ന് പുറപ്പെടേണ്ട 02666 കന്യാകുമാരി-ഹൗറ ജംഗ്ഷൻ വീക്ക്‌ലി സ്‌പെഷൽ എന്നിവയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.