കോലഞ്ചേരി: വൈദികനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ ഇടവക മെത്രാപ്പോലീത്തയെ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. യാക്കോബായ സഭയിലെ വലമ്പൂര്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി സ്ളീബ പോള്‍ വട്ടവേലിയെ മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം വിശ്വാസികള്‍ ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ഇവാനിയോസിന്‍െറ അരമന ഉപരോധിച്ചത്. മെത്രാപ്പോലീത്തയുമായി പുറത്തേക്ക് പോയ കാര്‍ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥക്ക് കാരണം. തുടര്‍ന്ന് വൈദികര്‍ ഇടപെട്ട് കാര്‍ കടത്തിവിടുകയായിരുന്നു.
ഞായറാഴ്ചയാണ് ഫാ. സ്ളീബ പോളിനെ ഊരമന പള്ളിയിലേക്ക് മാറ്റി ഇടവക മെത്രാപ്പോലീത്തയുടെ കല്‍പന ഇറങ്ങിയത്. ഇതേതുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ഒരുവിഭാഗം വിശ്വാസികള്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടക്കനാട്ടെ ഇടവക മെത്രാപ്പോലീത്തയുടെ ആസ്ഥാനം ഉപരോധിച്ചു.
സഭയുടെ പ്രാദേശികതലവനായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി ആലോചിച്ച് ചൊവ്വാഴ്ച തീരുമാനം അറിയിക്കാമെന്ന് മെത്രാപ്പോലീത്ത പറഞ്ഞതോടെയാണ് പുലര്‍ച്ചെ ഒന്നോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. എന്നാല്‍, ചെവ്വാഴ്ച വൈകീട്ടും അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെയാണ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ വീണ്ടും ഉപരോധവുമായത്തെിയത്. രാത്രി വൈകിയും പ്രതിഷേധക്കാര്‍ അരമനയില്‍ തമ്പടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.