വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

വൈത്തിരി: പത്തൊന്‍പത്കാരി വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. കാസര്‍കോട് ആയന്നൂര്‍ പൊന്‍ മലക്കുന്നേല്‍ ഷിനോജ് ജോസഫ് (24) ആണ് അറസ്റ്റിലായത്.

വിദ്യാർഥിനിയുടെ പരാതിയിൽ യുവാവിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തുടർന്ന്, വൈത്തിരി പൊലീസ് ഇന്‍സ്പെക്ടര്‍ എ.യു ജയപ്രകാശും സംഘവും മൈസൂരില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Young man arrested for sexual abuse by promising marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.