കൊട്ടാരക്കര: വ്യാജ ഐ.ഡി. കാർഡ് കാണിച്ച് പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. ആംബുലൻസ് ഡ്രൈവറായ കൊട്ടാരക്കര തലച്ചിറ സ്വദേശി അജ്മൽ നസീറാണ് പിടിയിലായത്.
ഞായറാഴ്ച സമ്പൂർണ ലോക്ഡൗണിൽ പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു. എം.സി റോഡിൽ പരിശോധനക്കിടെ രാവിലെ 11ഓടെ കാറിൽ വരികയായിരുന്ന ഇയാളെ പൊലീസ് തടഞ്ഞു നിർത്തി. വെട്ടിക്കവല പഞ്ചായത്തിൻെറ ആംബുലൻസ് ഡ്രൈവർ ആണെന്ന് പറഞ്ഞ് ഐഡി കാർഡ് കാണിച്ചു. കേരള സർക്കാറിൻെറ എംബ്ലവും വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻറിൻെറ ഒപ്പും ഉള്ളതിനാൽ പഞ്ചായത്ത് അബുലൻസ് ഡ്രൈവറാണെന്ന് ധരിച്ച് പൊലീസ് ഇയാളെ വിട്ടയച്ചു.
പോകുംമുൻപ് ഇയാളുടെ കൈയിലുള്ള ഐഡി കാർഡിൻെറ ഫോട്ടോ പൊലീസ് മൊബൈലിൽ പകർത്തിയിരുന്നു. ഐഡി കാർഡിൽ സംശയം തോന്നിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമെന്നു കണ്ടെത്തി. വാളകത്തെ ഒരു സ്ഥാപനത്തിൽ നിന്നാണ് ഐഡി കാർഡ് കാർഡ് ഉണ്ടാക്കിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഇത്തരത്തിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി കൂടുതൽ പേർക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.