യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കല്‍പറ്റ: വയനാട്ടിൽ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വയനാട് ജില്ല പൊലീസ് മേധാവിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ജീവനൊടുക്കിയത്. പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊതുസ്ഥലത്ത് രതിൻ പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് രതിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. കല്‍പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ് തല അന്വേഷണം നടക്കുക. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. വിവാദമായതോടെയാണ് എസ്.പി സ്വമേധയാ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിയിലാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് മാത്രമാണ് രതിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. പോക്‌സോ കേസില്‍പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്.

Tags:    
News Summary - Young man committed suicide; Crime branch will investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.