റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചുവീണ യുവാവ് ആംബുലൻസ് കയറിയിറങ്ങി മരിച്ചു

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന് ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) ആണ് മരിച്ചത്.

വെമ്പായം കിടങ്ങയത്തുവെച്ചാണ് സംഭവം. വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് വീണ അനന്തുവിന്‍റെ ശരീരത്തിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കയറിയിറങ്ങി. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - young man died in accident at vembayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.