അമരമ്പലം കുതിരപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

പൂക്കോട്ടുംപാടം: അമരമ്പലം കുതിരപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വണ്ടൂർ കാരാട് കോലംപാടത്ത് വെളുത്തയിൽ സുന്ദരന്‍റെ മകൻ സുജി (23) നാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ ചെറായി കടവിൽ കൂട്ടുകാരനായ നിധിനോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു സുജിൻ. പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags:    
News Summary - Young man drowned in Amarambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.