മുതലമട: ഉദയ ധീരനെ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു. മുതലമട പഞ്ചായത്തിൽ മൂച്ചങ്കുണ്ട് അണ്ണാനഗർ പുളിയങ്കണ്ടി സ്വദേശികളായ വിജയ്-രമ്യ ദമ്പതികളുടെ മകൻ നാലു വയസ്സുള്ള ഉദയ ധീരനെ ബാധിച്ച ജനിതക രോഗമാണ് ഡുചെൻ മസ്കുലർ ഡിസ്ട്രോഫി (ഡി.എം.ഡി). പേശികൾക്ക് ബലഹീനതയുണ്ടാകുന്ന രോഗമാണിത്. അപൂർവയിനം രോഗം ബാധിച്ച് കുഞ്ഞ് കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലാണ്.
യു.എ.ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഈ രോഗത്തിനുള്ള ചികിത്സയുള്ളത്. ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉദയധീരന് നടത്തിയ പരിശോധനയിൽ തുടർ ചികിത്സക്കായി 24 കോടി രൂപയുടെ മരുന്നും ചികിത്സയും ആവശ്യമാണെന്ന് വിദഗ്ധരായ മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ഇത്രയും വലിയ സംഖ്യ ഇവരുടെ കുടുംബത്തിന് താങ്ങാൻ കഴിയാത്തതിനാൽ കുഞ്ഞിനെ ജീവിതത്തി ലേക്ക് കൈപിടിച്ച് ഉയർത്തുവാനാണ് നാടൊന്നാകെ കൈകോർക്കുന്നത്. കഴിഞ്ഞ ദിവസം പോത്തമ്പാടം കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കെ. ബാബു എം.എൽ.എ ചെയർമാനായി തെരഞ്ഞെടുത്ത ഉദയധീരൻ
ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ജില്ലയിലെ മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പൊള്ളാച്ചി എം.പി കെ. ഈശ്വര സ്വാമി, പൊള്ളാച്ചി എം.എൽ.എ വി. ജയരാമൻ, കെ. രാധാകൃഷ്ണൻ എം.പി, വി.കെ. ശ്രീകണ്ഠൻ എം.പി, മറ്റു എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സംഘടന ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. മുതലമട ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ കമ്മിറ്റിയിലെ കൺവീനർ എ. സാദിഖ്, ട്രഷറർ അലൈ രാജ്, കുട്ടിയുടെ അച്ഛൻ വിജയ് എന്നിവരുടെ പേരിൽ ജോയൻറ് അക്കൗണ്ട് രൂപവത്കരിച്ചിട്ടുണ്ട്. മുതലമട ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ.10860100208128 IFSC : FDRL0001086. ഗൂഗിൾ പേ നമ്പർ 8891767327
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.