കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

ഇരിക്കൂർ: പടിയൂർ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കോളനിയിലെ സുകുമാരന്റെ മകൻ വിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ വീട്ടുകാർ വിഷ്ണുവിനെ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ഇരിട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണപ്പെടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. കൊലപാതക കാരണം വ്യക്തമല്ല. ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Young man stabbed to death in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.