കുട്ടനാട്: ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവാലം കോച്ചേരിൽ ബിജിയുടെ മകൻ അജിത് (23), ആറ്റുകടവിൽ സജിയുടെ മകൻ അരവിന്ദ് (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30ഓടെ മുളയ്ക്കാംതുരുത്തി വാലടി റോഡിൽ നാരകത്ര സ്കൂൾ ജങ്ഷന് സമീപത്തായിരുന്നു അപകടം.
ബൈക്കിൽ ഇരുവരും ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്നതിനിടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബൈക്ക് സ്വകാര്യവ്യക്തിയുടെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്കാണ് തെറിച്ചുവീണത്. അപകടത്തിൽ മതിലും തകർന്നു.
ഗുരുതര പരിക്കേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും നാട്ടുകാർ അതുവഴി വന്ന വാഹനത്തിൽ കയറ്റി ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത് മരിച്ചിരുന്നു. തുടർന്ന് അരവിന്ദനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഉഷയാണ് അജിത്തിെൻറ മാതാവ്. സഹോദരി: അശ്വതി. അരവിന്ദെൻറ മാതാവ്: അംബിക. സഹോദരൻ: അപ്പു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.