തൃശൂർ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്ക് വീട്ടിൽ സുഖപ്രസവം. തൃശൂർ മരത്താക്കര ഗാന്ധിനഗറിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശി അബിഘോഷിന്റെ ഭാര്യ ജൂലിയാണ് (23) ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ജൂലിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് ഡ്രൈവർ പി.എസ്. സിജി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി.എം. വിഷ്ണു എന്നിവർ സ്ഥലത്തെത്തി. വിഷ്ണുവിന്റെ പരിശോധനയിൽ ജൂലിയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
വിഷ്ണുവിന്റെ പരിചരണത്തിൽ ജൂലി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പൊക്കിൾ കൊടിബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.