പാലക്കാട്: വാളയാർ അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. വടക്കഞ്ചേരി വള്ളിയോട് അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 49.39 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തി. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക എക്സൈസ് പരിശോധനയിലാണ് ഇയാൾ വലയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ മൂന്നുലക്ഷത്തോളം വിലവരുമെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു, പ്രിവന്റീവ് ഓഫിസർ(ഗ്രേഡ്) ടി.എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർ പി. ജിതേഷ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.