കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിന് നൽകണമെന്ന് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ പറഞ്ഞുപറ്റിക്കാന്‍ നോക്കണ്ട. യുവാക്കളെ തഴയുന്ന തീരുമാനം ഉണ്ടാകാന്‍ പാടില്ലെന്നും ഒഴിവുള്ള സീറ്റുകളിൽ പകുതി യുവാക്കൾക്കായി മാറ്റിെവക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
നേതൃത്വത്തിലെ ധാരണയനുസരിച്ച് മാത്രം ഒത്തുതീർപ്പ് സ്ഥാനാർഥികളെ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല. കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കരുത്. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ നേതൃത്വം അടിച്ചേല്‍പിക്കുകയും അനിവാര്യരല്ലാത്ത സിറ്റിങ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കുകയും ചെയ്യരുത്.
അന്തരിച്ച എം.ഐ. ഷാനവാസിെൻറ മകളെ വയനാട് സീറ്റില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാവരുത് എന്നായിരുന്നു പ്രതികരണം. പ്രവര്‍ത്തകര്‍ക്ക് ബോധ്യം വരാത്ത ആരെ സ്ഥാനാര്‍ഥിയാക്കിയാലും യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കും. ദേശീയ നേതൃത്വത്തിെൻറ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം നടത്താവൂ.
ഘടകകക്ഷികള്‍ സീറ്റുകള്‍ ചോദിക്കുന്നത് സ്വാഭാവികമാണ്, എന്നാല്‍, അവര്‍ ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടണം. ഫെബ്രുവരി 10നകം മണ്ഡലം കൺെവൻഷനുകൾ പൂർത്തീകരിക്കുമെന്നും മാർച്ച് ഒന്നിന് സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്നും ഡീൻ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വികാരമെന്ന് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍ പറഞ്ഞു. അജിത് അമീർബാവ, ദീപക് ജോയി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.