തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രേട്ടറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച ്ചതോടെ ആശങ്കയുടെ മുൾമുനയിൽ തലസ്ഥാനം. ലാത്തിച്ചാർജിലും ജലപീരങ്കിയിലുമെല്ലാം അ വസാനിക്കുന്ന പതിവ് സംഘർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പൊലീസുമായി നേർക്കുനേ ർ പോരാട്ടമായതോടെയാണ് നഗരം മുൾമുനയിലായത്.
സമരം നേരിടാൻ കനത്ത സജ്ജീകരണ ങ്ങളും കനത്ത സുരക്ഷാബന്തവസ്സുമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. എല്ലാ പ്രധാന പോയൻറുകളിലും പൊലീസിനെ വിന്യസിച്ചും സെക്രേട്ടറിയറ്റ് കവാടങ്ങളിൽ സുരക്ഷ വർധിപ്പിച്ചുമെല്ലാം പഴുതടച്ച ക്രമീകരണം. യൂത്ത് കോൺഗ്രസ് മാർച്ചിന് മുേമ്പ കെ.എസ്.യു പ്രവർത്തകരുടെ നിരവധി സംഘങ്ങൾ പ്രകടനമായി സമരപ്പന്തലിലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെ ആർ.വൈ.എഫ് പ്രവർത്തകരുടെ െഎക്യദാർഢ്യ മാർച്ച്. ഇവർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് പൊലീസുമായി ഉന്തിനും തള്ളിനും ജലപീരങ്കിപ്രയോഗത്തിനും വഴിവെച്ചു. പിന്നാലെയാണ് യൂത്ത് കോൺഗ്രസ് മാർച്ചെത്തിയത്.
നേതാക്കൾക്ക് പോലും നിയന്ത്രിക്കാനാകാത്തവണ്ണം പ്രതിഷേധത്താൽ ഇരമ്പിയാർത്തും റോഡ് നിറഞ്ഞും എത്തിയ പ്രകടനം സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് നേരെയും തിരിഞ്ഞു. ഇതോടെ വ്യാപാരസ്ഥാപനങ്ങളെല്ലാം ഷട്ടർ താഴ്ത്തി. മാർച്ചിെൻറ മുൻനിര ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുേമ്പാൾ പ്രവർത്തകർ പല ഭാഗങ്ങളിലായി കൂടിനിന്നു. പൊലീസിെൻറ ശ്രദ്ധതിരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഉദ്ഘാടനം തുടങ്ങി മിനിറ്റുകൾക്കകം സമരപ്പന്തലിെൻറ ഭാഗത്ത് പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
പൊലീസുകാർ സമരപ്പന്തലിെൻറ ഭാഗത്തേക്ക് പാഞ്ഞ സമയം നോക്കി സമരഗേറ്റിലും ഉന്തും തള്ളും മുദ്രാവാക്യം വിളിയുമുയർന്നു. മറുഭാഗത്ത് പ്രവർത്തകരൊന്നാകെ സമരപ്പന്തലിെൻറ ഭാഗത്ത് കേന്ദ്രീകരിച്ചു. പൊലീസിനുനേരെ സമരക്കാർ കമ്പും കല്ലുമെറിഞ്ഞു. പൊലീസിെൻറ ഷീൽഡ് പിടിച്ചുവാങ്ങാൻ ശ്രമിച്ച പ്രവർത്തകനെ മറ്റ് പൊലീസുകാർ വളഞ്ഞിട്ട് മർദിച്ചു. സംഘർഷത്തിനിടയിൽെപട്ട കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയെ പൊലീസ് ൈകയേറ്റം ചെയ്തതായി ആരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.
കണ്ണീർവാതകം പ്രയോഗിച്ചുതുടങ്ങിയതോടെയാണ് പ്രവർത്തകർ നേരേത്ത തയാറാക്കിവെച്ച കുപ്പികൾ പൊലീസിനുനേരെ എറിഞ്ഞുതുടങ്ങിയത്. പരിക്കേറ്റ പ്രവർത്തകെര ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ പൊലീസ് പിന്മാറിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.