മലപ്പുറം: മാർക്ക് ദാന വിവാദത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ ്കൊടി കാട്ടി. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ഹോട്ടലിൽ മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർ ത്തകർ ഇരച്ചുകയറി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
കുറ്റിപ്പുറം പാലം നവീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്കായാണ് മന്ത്രി ജലീൽ എത്തിയത്. മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം തുടങ്ങി അൽപ്പസമയത്തിനകം യൂത്ത് കോൺഗ്രസ് പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്ന് ഇവർ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി.
ഏതാനും പൊലീസുകാർ മാത്രമായിരുന്നു ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് കൂടുതൽ പൊലീസുകാർ എത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയത്.
ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.