യൂത്ത്​ കോൺഗ്രസ്​ തൃശൂർ-കോഴിക്കോട്​ ദേശീയപാത ഉപരോധിച്ചു

കോട്ടക്കൽ: ന്യൂനപക്ഷ വകുപ്പ് കുടുംബസ്വത്താക്കിയെന്നാരോപിച്ചും ബന്ധുനിയമനത്തിൽ രാജിവെക്കണമെന്നാവശ്യപ്പെ ട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റി മന്ത്രി കെ.ടി. ജലീലി​​​െൻറ വസതിയിലേക്ക് ലോങ് മാർച്ച് നടത്തി. ചങ്കുവെട്ടി ജങ്​ഷനിൽനിന്ന്​ രാവിലെ പത്തിനാരംഭിച്ച മാർച്ച് മുൻമന്ത്രി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന സംവരണം കേരള അഡ്മിനിസ്ട്രേറ്റിവ്‌ സർവിസിലൂടെ അട്ടിമറിക്കുകയും ദേവസ്വം ബോർഡുകളിൽ സാമ്പത്തികസംവരണം നടപ്പാക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാൻ വെള്ളാപ്പള്ളി നടേശനും, പുന്നല ശ്രീകുമാറും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, യു. സിദ്ദീഖ്, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, വി. മധുസൂദനൻ, പി. ഇഫ്തിഖാറുദ്ദീൻ, രാജീവ് എടപ്പാൾ, കെ.എ. അറഫാത്ത്, യു.കെ. അഭിലാഷ്, അസീസ് ചീരാൻതൊടി, സക്കീർ പുല്ലാര, റിയാസ് മുക്കോളി എന്നിവർ പങ്കെടുത്തു.

കാവുംപുറത്ത് മന്ത്രിയുടെ വസതിക്ക് സമീപം മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, എം. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് 18 കിലോമീറ്റർ പിന്നിട്ട് വൈകീട്ട്​ അഞ്ചിനാണ് സമാപിച്ചത്. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ്​ നീക്കി.

Tags:    
News Summary - youth congress workers nationala highway picketing strike -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.