വനിത സുഹൃത്തിന്‍റെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഏറ്റുമാനൂർ: വനിത സുഹൃത്തിന്‍റെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വയല കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.എസ്. അരവിന്ദാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് അരവിന്ദിന്റെ ബന്ധു അരുൺ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.

ഈമാസം ഒമ്പതിനാണ് സംഭവം. അരവിന്ദിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു.ആശുപത്രിയിൽ എത്തിക്കുമ്പോൾ ആനന്ദിന്റെ തലക്കുപിന്നിൽ മുറിവ് ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - youth died incident: Relatives filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.