ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആമ്പല്ലൂർ: വരന്തരപ്പിള്ളി പള്ളിക്കുന്ന് ഇറക്കത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടാംപാടം കടലങ്ങാട്ട് സണ്ണിയുടെ മകൻ ഷോൺ (25) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. കാളക്കല്ലിലെ ടർഫിൽ ഫുട്ബാൾ മത്സരം കണ്ട് മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഷോൺ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

വരന്തരപ്പിള്ളി പടിഞ്ഞാട്ടുമുറി കുന്നത്തേരി വീട്ടിൽ നന്ദുകൃഷ്ണ (27), നടാംപാടം സ്വദേശികളായ കൂട്ടാല സന്ദീപ്, ഷാനു എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇതിൽ നന്ദുകൃഷ്ണ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. 

Tags:    
News Summary - Youth dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.